ഖത്തറിലെ നിസാൻ്റെ എക്സ്ക്ലൂസീവ് ഏജൻ്റായ സാലെ അൽ ഹമദ് അൽ മന കമ്പനി,പുതിയ നിസാൻ പട്രോൾ ലോഞ്ച് ചെയ്തു. കറ്റാര ഹാളിലെ ലുസൈലിലെ ആഡംബര റാഫിൾസ് ആൻഡ് ഫെയർമോണ്ട് ഹോട്ടലിൽ വെച്ചായിരുന്നു ലോഞ്ച്. ഇവൻ്റ് വിഐപികൾ, മാധ്യമങ്ങൾ ഉൾപ്പടെ 500-ലധികം അതിഥികൾ പങ്കെടുത്ത ചടങ്ങിൽ ഖത്തറിലെ നിസ്സാൻ ബ്രാൻഡിന് അതിൻ്റെ ഐക്കണിക് എസ്യുവിയുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചുകൊണ്ട് ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തി.
പുതിയ പട്രോൾ ഖത്തറിലെ ഉപഭോക്താക്കളുടെ ഉയർന്ന ജീവിതശൈലിക്കും താല്പര്യത്തിനും അനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ V6 ടർബോ എഞ്ചിൻ, 9-സ്പീഡ് ട്രാൻസ്മിഷൻ, ഗൂഗിൾ ബിൽറ്റ് ഇൻ ഉപയോഗിക്കുന്ന നിസ്സാൻകണക്ട് 2.0 സിസ്റ്റം എന്നിവയിലൂടെ പുതുമ നിറഞ്ഞ സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നു. പ്രോ പൈലറ്റ് ടെക്നോളജി ഉൾപ്പെടെ, ഡ്രൈവറിനെ സഹായിക്കുന്ന സവിശേഷതകളും പട്രോളിൽ സുരക്ഷ ഉറപ്പാക്കുന്നു.
"നിസ്സാൻ പട്രോളിന്റെ പുതിയ പതിപ്പ് ഖത്തറിൽ അവതരിപ്പിക്കുന്നത് ഞങ്ങളുടെ പ്രീമിയം വാഹന വിപണിയിൽ ഒരത്ഭുതമായ നിമിഷമാണ്," എന്ന് സാലെ അൽ ഹമദ് അൽ മാന ഹോൾഡിങ് ചെയർമാൻ ഹിഷാം സാലെ അൽ മാന പറഞ്ഞു.
പട്രോളിൻ്റെ നൂതന സവിശേഷതകളും പ്രീമിയം സൗകര്യങ്ങളും പ്രദർശിപ്പിക്കുന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി. ഖത്തറിലെ പട്രോളിൻ്റെ ദീർഘകാല ജനപ്രീതി എടുത്തു പറയേണ്ടതാണ്. അതിനാൽ തന്നെ ഖത്തറിലെ ഉപഭോക്താക്കൾക്ക് ഡ്രൈവിംഗ് അനുഭവം ഏറ്റവും മികച്ചതാക്കാൻ പട്രോളിന്റെ ഈ പുതിയ ലോഞ്ച് എങ്ങനെ സഹായകമാകുമെന്നും ചടങ്ങിൽ എടുത്തുകാണിച്ചു
പുതിയ നിസ്സാൻ പട്രോൾ ഡിസംബർ വരെ സാലെ അൽ ഹമദ് അൽ മാന കോ.യുടെ ഷോറൂമുകളിൽ ലഭ്യമാണ്.