അൽ ദാർ ഫോർ എക്‌സ്‌ചേഞ്ച് വർക്ക്‌സ് ഖത്തറിൽ ആദ്യ സെൽഫ് സർവീസ് കറൻസി എക്‌സ്‌ചേഞ്ച് കിയോസ്‌കുകൾ ആരംഭിച്ചു.

ഖത്തറിലെ പ്രമുഖ കറൻസി എക്സ്ചേഞ്ച് സ്ഥാപനമായ അൽദാർ ഫോർ എക്സ്ചേഞ്ച് വർക്ക്സ് സെൽഫ് സർവീസ് കിയോസ്ക് വഴി പണമയക്കൽ സേവനവും കറൻസി എക്സ്ചേഞ്ചും ആരംഭിച്ചു. അഡ്വാൻടെക് ബിസിനസ്സും ആഗോള മുൻനിരയിലുള്ള സെഡ്‌കോയുമായി സഹകരിച്ച് വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ സെൽഫ് സർവീസ് കിയോസ്സ്കുകൾ ആണിത്.

വേന്ദോം മാളിലും ദ മദീന സെൻട്രലിലും ആദ്യ കിയോസ്കുകൾ ഉദ്ഘാടനം ചെയ്തു. കൂടാതെ ഖത്തറിലെ മറ്റ് സ്ഥലങ്ങളിലും കൂടുതൽ കിയോസ്കുകൾ ഉടൻ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അൽദാർ ഫോർ എക്സ്ചേഞ്ച് വർക്ക്സിന്റെ സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പവുമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ്.

ട്രാൻസ്ഫർ പ്രക്രിയകൾ എളുപ്പമാക്കുകയും, പഴയ രീതിയിലുള്ള ട്രാൻസ്ഫർ മാർഗ്ഗങ്ങളെ ഒഴിവാക്കുകയും ചെയ്യുന്ന ഈ പുതിയ സ്വയം സേവന കിയോസ്കുകൾ ഉപയോക്താക്കൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ, സുരക്ഷിതമായ സേവനം നൽകുന്നു. ഇതിൽ ചില പ്രധാന സവിശേഷതകൾ താഴെപ്പറയുന്നവയാണ്:

തൽക്ഷണ ട്രാൻസ്ഫർ: പല തുകകളും മിനിറ്റുകൾക്കുള്ളിൽ കൈമാറപ്പെടുന്നു, പ്രയാസമില്ലാതെ അവശ്യസമയം എളുപ്പത്തിൽ ലഭ്യമാക്കുന്നു.

24/7 കറൻസി എക്സ്ചേഞ്ച്: ഉപയോക്താക്കൾക്ക് കിയോസ്കിലൂടെ ഖത്തർ റിയാലുകൾ പ്രധാന വിദേശ കറൻസികളിലേക്ക് (USD, EUR, GBP, SAR, AED) മാറ്റാനുള്ള സൗകര്യം ലഭ്യമാണ്.

ഉപയോക്തൃ സൗഹൃദ ഇന്റർഫേസ്: ഒന്നിലധികം ഭാഷകളിൽ ഉപയോഗിക്കാൻ കഴിയുന്ന ടച്ച്സ്ക്രീൻ, ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും ഇടപാടുകൾ നടത്താനാവുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഖത്തറിലെ ആളുകൾക്ക് 24/7 ഉള്ള സൗകര്യത്തോടെ പണമാറ്റവും കറൻസി എക്സ്ചേഞ്ചും നടത്താനുള്ള മികച്ച ഒരു മാർഗ്ഗമായി ഈ കിയോസ്കുകൾ മാറും.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam