ഈജിപ്തിൽ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിന് കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. ഈജിപ്തിലെ മെഡിറ്ററേനിയൻ കടലിലെ നോർത്ത് എൽ-ദബ (H4) ബ്ലോക്കിനുള്ള കൺസഷൻ കരാറിൽ 23% പങ്കാളിത്തം സ്വന്തമാക്കാനായി ഖത്തർ എനർജി ഷെവ്റോണുമായി (Chevron) കരാറിൽ ഒപ്പുവച്ചു.
ഈ കരാറിനുസരിച്ച്, ഖത്തർഎനർജി 23% പങ്കാളിത്തവും ഷെവറൺ 40% ഉം നിലനിർത്തും. മറ്റ് പങ്കാളികളായ വുഡ്സൈഡ് 27% പങ്കാളിത്തവും തർവാ പെട്രോളിയം കമ്പനി 10% പങ്കാളിത്തവും കൈവശം വെയ്ക്കുന്നു.
ഖത്തർ എനർജി പ്രസിഡന്റ് ആയ സഅദ് ഷെരിദ അൽ-കാബി, ഇജിപ്തിലെ എണ്ണ-വാതക മേഖലയിലെ പ്രതിബദ്ധതയും ഷെവ്റോണുമായുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതായി പറഞ്ഞു. ഈജിപ്ഷ്യൻ അധികാരികൾക്കും ഞങ്ങളുടെ പങ്കാളികളായ ഷെവ്റോൺ, വുഡ്സൈഡ് എന്നിവരോടും നന്ദി പറയാൻ ഞാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് എൽ-ദബാ (H4) ബ്ലോക്ക് ഈജിപ്ഷ്യൻ മെഡിറ്ററേനിയൻ തീരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ 100 മുതൽ 3,000 മീറ്റർ വരെ ജല ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.