വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുരോഗതി വിലയിരുത്തുന്നതിനായി 2024 ഗ്ലോബൽ എജുക്കേഷൻ മീറ്റിംഗിൽ (GEM) പങ്കെടുത്ത് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ഈ സമ്മേളനം ഒക്ടോബർ 31 മുതൽ നവംബർ 1 വരെ ബ്രസീലിലെ ഫോർട്ടലേസയിൽ യുനെസ്കോയാണ് സംഘടിപ്പിച്ചത്.
യുനെസ്കോയുടെ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിർ ഈ യോഗത്തിൽ പങ്കെടുത്തു. അന്തർദേശീയ സംഘടനകളും സിവിൽ സൊസൈറ്റിയും യോഗത്തിൽ പങ്കാളികളായി.
ഗ്ലോബൽ തലത്തിൽ വിദ്യാഭ്യാസത്തിലെ നിക്ഷേപം വർധിപ്പിക്കാനും സാമ്പത്തിക സഹായ ക്ഷമത മെച്ചപ്പെടുത്താനും തുടർച്ചയായ വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കാനുള്ള വഴികൾ ചർച്ചയിലെ വിഷയങ്ങളായിരുന്നു.