ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു !

ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (നവംബർ 5, 2024) അവധി പ്രഖ്യാപിച്ച് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്. 2024 ന്റെ ഭരണഘടനാ ഭേദഗതിയിൽ അഭിപ്രായവോട്ടെടുപ്പിനും ജനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും മുന്നോടിയായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.

“നാളെ, ചൊവ്വ, (നവംബർ 5, 2024) രാജ്യത്തെ എല്ലാ പൊതു സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകൾക്കും അവധിയായിരിക്കും.” വിദ്യാഭ്യസ വകുപ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഈ തീരുമാനം 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഉൾപ്പെടെ, രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ദേശീയ ജനഹിത പരിശോധനയിൽ പങ്കാളികളാകാൻ സഹായിക്കുന്നതിനാണെന്നും അവർ പറഞ്ഞു.

ഈ സർക്കുലർ രാജ്യത്തെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam