ലോകത്ത് എവിടെ ചെന്നാലും ഇന്ത്യൻ, പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ ഭക്ഷണം കഴിക്കണമെന്ന് നിർബന്ധമുള്ള ചിലരുണ്ടാവും. ദോഹയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇത്തരത്തിൽ സൗത്ത് ഇന്ത്യൻ ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ ദോഹയിൽ നിരവധി റെസ്റ്റോറന്റുകൾ ലഭ്യമാണ്. ചില പ്രധാന റെസ്റ്റോറന്റുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഷെഫ് പിള്ള റസ്റ്റോറന്റ്
കേരളത്തിൽ വളരെ പ്രശസ്തമായ ബ്രാൻഡ് ആണ് ഷെഫ് പിള്ള റസ്റ്റോറന്റ്. ദോഹയിലെ അവരുടെ ഈ പുതിയ റെസ്റ്റോറന്റ് പരീക്ഷിക്കേണ്ട ഇടം തന്നെയാണ്. ഫിഷ് നിർവ്വാണ, നൂൽ പരോട്ട, കപ്പ പപ്പടം പിടി, ഇഞ്ചി പുളി ചിക്കൻ ലോലി പോപ്പ് തുടങ്ങിയ രുചികരമായ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.
സ്ഥാനം: സൽവ റോഡ്
ചായക്കട റെസ്റ്റോറന്റ്
ദ്; മുന്തസ, ഓൾഡ് എയർപോർട്ട്
കേരളത്തിലെ രുചികൾ കൊണ്ട് സമൃദ്ധമാണ് ഈ റെസ്റ്റോറന്റ്. നാടൻ രുചികളായ ബീഫ് ഫ്രൈ, പോത്തി പറോട്ട, അപ്പം എഗ്ഗ് കറി, പുട്ട് കടല തുടങ്ങിയ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.
സ്ഥാനം: ബിൻ മഹ്മൂ
ചെന്നൈ റെസ്റ്റോറന്റ്
ഇഡ്ലി, ചിക്കൻ 65, മഷ്‌റൂം മസാല, മസാല ദോശ, വട തുടങ്ങിയ തമിഴ് നാടിന്റെ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.
സ്ഥാനം: അൽ മൻസൂറ, മതർ ഖദീം
അചായ പാത്ര റെസ്റ്റോറന്റ്
ആന്ധ്രാപ്രദേശ് ഭക്ഷണത്തിന്റെ ചൂടും പുളിയുമുള്ള രുചികരമായ ഭക്ഷണം ഇവിടെ ലഭ്യമാണ്. ആന്ധ്ര വെജ്ജ്-നോൺവെജ്ജ് മീലുകൾ, നെല്ലൂർ ചിക്കൻ ബിരിയാണി, മട്ടൺ മസാല, ഗുന്ടൂർ ചിക്കൻ ഡ്രൈ തുടങ്ങിയ വിഭവങ്ങൾ അതീവ രുചികരമാണ്.
സ്ഥാനം: അൽ മതർ അൽ ഖദീം
സരവണ ഭവൻ
സൗത്ത് ഇന്ത്യൻ ഭക്ഷണം ആഗ്രഹിക്കുന്നവർക്ക് സരവണ ഭവൻ ഒരു മികച്ച ചോയ്‌സാണ്. ദോശയുടെ പല തരം, പൂരി മസാല, ഗോബി 65 തുടങ്ങിയവ ഇവിടെ പരീക്ഷിക്കാം.
സ്ഥാനം: ഓൾഡ് അൽ ഗണിം; സൽവ റോഡ്, അബു ഹമൂർ; അൽ ഖോർ
സംഗീത വെജിറ്റേറിയൻ റെസ്റ്റോറന്റ്
ശുദ്ധവെജിറ്റേറിയൻ വിഭവങ്ങൾ ആഗ്രഹിക്കുന്നവർക്ക് സംഗീത റെസ്റ്റോറന്റ് മികച്ച സ്ഥലമാണ്. ഇവിടുത്തെ നെയ് റോസ്റ്റ്, പെപ്പർ സൂപ്പ്, മിനി ടിഫിൻ എന്നിവ രുചികരമാണ്.
സ്ഥാനം: അൽ ഖുബൈബ്
കേരള തട്ടുകട റെസ്റ്റോറന്റ്
കേരളത്തിന്റെ പാരമ്പര്യ രുചികൾ ലഭിക്കുന്ന സ്ഥലം. തട്ടുകട റെസ്റ്റോറന്റിൽ എഗ്ഗ് കറി, ബീഫ് കറി, പുട്ട്, കടല കറി, നെയ്ച്ചോറ് തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്.
സ്ഥാനം: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ന്യൂ സലാത; അൽ മഷാഫ്
ഉഡുപ്പി റെസ്റ്റോറന്റ്
കർണാടകത്തിന്റെ രുചികൾ പരീക്ഷിക്കാനായി ഉഡുപ്പി റെസ്റ്റോറന്റ് സന്ദർശിക്കാം. നീർ ദോശ, സ്‌ക്വിഡ് നെയ് റോസ്റ്റ്, ചിക്കൻ ഉർവാൾ തുടങ്ങിയ വിഭവങ്ങൾ കഴിക്കാം.
സ്ഥാനം: മതർ അൽ ഖദീം റോഡ്