ഖത്തർ-കെനിയ സഹകരണം മെച്ചപ്പെടുത്താൻ ശ്രമം; 8,000 കെനിയാക്കാർക്ക് തൊഴിൽ അവസരവുമായി ഖത്തർ !

ഖത്തറിലെ വിവിധ മേഖലകളിൽ 8,000 കെനിയാക്കാർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ നെയ്‌റോബിയിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഇന്റർവ്യൂ നടത്തി. അതേ ദിവസം ഖത്തറിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് കെനിയാക്കാർ രാഷ്ട്രതലസ്ഥാനമായ നൈറോബിയിൽ നടന്ന റിക്രൂട്ട്‌മെന്റ് ഇന്റർവ്യൂവുകളിൽ പങ്കെടുത്തു.

തൊഴിൽ സാമൂഹിക സംരക്ഷണ സെക്രട്ടറി ആൽഫ്രഡ് മുട്ടുവയുടെ മേൽനോട്ടത്തിൽ, ജോലിക്കാരെ നൈറോബിയിലെ കിയിസിസിയും കബേറ്റെ നാഷണൽ പോളിടെക്നിക്കുമെല്ലാം ചേർന്ന് ഇന്റർവ്യൂ നടത്തി. “വൻ തിരക്കാണ് കെനിയാക്കാരുടെ ഇന്റർവ്യൂവിൽ ഉണ്ടായിരുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താൻ നിങ്ങൾ നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്,” മുട്ടുവ സോഷ്യൽ മീഡിയ ആയ എക്‌സിൽ പങ്കുവെച്ചു.

ഖത്തറിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന കെനിയാക്കാർക്ക് ഇന്റർവ്യൂനും മറ്റ് കാര്യങ്ങൾക്കുമായി ഫീസ് ചുമത്തുകയില്ല. മെഡിക്കൽ പരീക്ഷകൾ, വിസാ പ്രോസസ്സിംഗ്, എയർ ട്രാവൽ, മറ്റു ചിലവുകൾ എന്നിവയിൽ വരുന്ന എല്ലാ ചിലവുകളും ഖത്തറിലെ സ്ഥാപനങ്ങൾ വഹിക്കും.

ഈ മാസം ആദ്യം, കെനിയൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനെ കുറിച്ചും സഹകരണം ശക്തമാക്കുന്നതിനും നൈറോബിയിൽ ഖത്തർ-കെനിയ ജോയിന്റ് ലേബർ കമ്മിറ്റിയുടെ യോഗം ചേർന്നു.

ഖത്തറിന്റെ തൊഴിൽ മന്ത്രി അലി ബിൻ സമിഖ് അൽ മര്രിയും കെനിയ തൊഴിൽ മന്ത്രിയായ ആൽഫ്രഡ് മുട്ടുവയും യോഗത്തിൽ അധ്യക്ഷരായിരുന്നു.

Share:

Recent Posts

Malayalam