വിനോദ സഞ്ചാര മേഖലയിൽ ഒരുപാട് മുന്നിലെത്തിയിരിക്കുകയാണ് ഖത്തർ. വിനോദ മേഖലയ്ക്ക് പ്രാധാന്യം നൽകി ഒരുപാട് പുതിയ പദ്ധതികൾ ഖത്തർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ചില പ്രൊജക്ടുകൾ ഇതാ.
സിമൈസ്മ പ്രോജക്ട്
2024 ജൂൺ 27-ന് പ്രഖ്യാപിച്ച പ്രൊജക്റ്റ് ആണിത്. ഖത്തർ ഡിയാറിന്റെ നേതൃത്വത്തിൽ 80 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന 7 കിലോമീറ്റർ നീളമുള്ള സിമൈസ്മ ബീച്ച് പദ്ധതി വിനോദ മേഖലയിൽ വൻ ഉയർച്ചയ്ക്ക് കാരണമാകും. വില്ലകൾ, തീം പാർക്ക്, ലക്ഷ്വറി റെസ്റ്റോറന്റുകളെല്ലാം ഇതിന്റെ ഭാഗമായി വരും
ഗ്ലോബൽ വോക്ക്
ഖത്തറിന്റെ മറ്റൊരു വൻപദ്ധതിയാണ് ഗ്ലോബൽ വോക്ക്. കടൽക്കരയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ പദ്ധതി വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവിലിയനുകൾ, വിനോദ മേഖല, റെസ്റ്റോറന്റുകൾ, എന്നിവ ഉള്‍ക്കൊള്ളും. മാറാസം ക്യാപിറ്റലിന്റെ നേതൃത്വത്തിൽ റാസ് അബു അബൂദിൽ സ്റ്റേഡിയം 974-നു സമീപമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
ഖത്തർ ഔട്ട്ലെറ്റ് വില്ലേജ്
ക്വേറ്റൈഫാൻ ദ്വീപിൽ ജനുവരി 2025-ൽ തുറക്കാനിരിക്കുന്ന പുതിയ ഔട്ട്ഡോർ, എയർ-കണ്ടീഷൻഡ് റീറ്റെയിൽ വില്ലേജ് ആണ് ഖത്തർ ഔട്ട്ലെറ്റ് വില്ലേജ്. 12,300 ചതുരശ്ര മീറ്റർ വിസ്തീര്‍ണമുള്ള ഈ വില്ലേജ് വെള്ളത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഇവിടെ കഫെകൾ, റെസ്റ്റോറന്റുകൾ, ലക്ഷ്വറി ബ്രാൻഡുകൾ എന്നിവ ഉൾപ്പെടും.
ദാദു ഖത്തർ ചിൽഡ്രൻസ് മ്യൂസിയം
ഖത്തർ മ്യൂസിയം തുറക്കാൻ ഒരുങ്ങുന്ന ഈ മ്യൂസിയത്തിൽ കളികളിലൂടെയും പരീക്ഷണങ്ങളിലൂടെയും കുട്ടികൾക്ക് പഠനം സാധ്യമാക്കുന്നു. കുടുംബങ്ങൾക്ക് ഒരുമിച്ചു കളിക്കുകയും പഠിക്കുകയും ചെയ്യാനുള്ള അവസരവുമുണ്ട്. നിരവധി ഇൻഡോർ, ഔട്ട്ഡോർ പ്രവർത്തനങ്ങളും മ്യൂസിയത്തിൽ അവതരിപ്പിക്കും.
ലുസൈൽ മ്യൂസിയം,
ദോഹയുടെ വടക്ക് ഭാഗത്തുള്ള ലുസൈലിലെ അൽ മഹ ദ്വീപിൽ സ്ഥിതിചെയ്യുന്നു. ഖത്തറിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനിയുടെ ജീവിതകഥ ഈ മ്യൂസിയത്തിന്റെ ഭാഗമാകും. ലോകത്തിലെ ഏറ്റവും വലിയ ഓറിയന്റലിസ്റ്റ് ചിത്രങ്ങളും ഫോട്ടോഗ്രഫികളും ഇതിൽ സൂക്ഷിച്ചിരിക്കും.