രസകരവും ആകർഷകവുമായ നിരവധി സൗജന്യ ആക്റ്റിവിറ്റികളും പാർക്കുകളും കുട്ടികൾക്കായി ഖത്തർ വാഗ്ദാനം ചെയ്യുന്നു. അതിൽ ഇൻ്ററാക്ടീവ് ലൈബ്രറികളും വിശാലമായ പാർക്കുകളും മുതൽ ബഹിരാകാശ പരിപാടികൾ വരെ ഒരുക്കിയിട്ടുണ്ട്.
പേൾ ഐലൻഡിലെ ഡക്ക് തടാകവും സഹസികതകളും
ഭംഗിയുള്ള താറാവുകൾ നീന്തി നടക്കുന്ന തടാകം. 15 മീറ്ററിലുള്ള വെള്ളച്ചാട്ടവും ബോട്ടുകളും, മനോഹരമായി രൂപകല്പന ചെയ്ത നടപ്പാതയും ചേർന്ന മനോഹരമായ ഒരു തടാകക്കാഴ്ച. ആവശ്യമുള്ളവർക്ക് ബോട്ട് യാത്രയും ചെയ്യാം താറാവുകൾക്ക് ഭക്ഷണം നൽകുന്നത് അനുവദനീയമല്ല.
ദോഹയിലെ ഔട്ട്ഡോർ എയർ കണ്ടീഷൻഡ് പാർക്കുകൾ
ദോഹയിലെ ചില പാർക്കുകളിലും ഷോപ്പിംഗ് ഏരിയകളിലും ഔട്ട്ഡോർ എയർ കണ്ടീഷനിംഗ് ഉണ്ട്. കുട്ടികൾക്ക് വേണ്ടിയാണ് പ്രധാനമായും ഇങ്ങനെയൊരു സംവിധാനം. സുഖമായി ഇരിക്കാനും സൂര്യപ്രകാശവും ശുദ്ധവായുവും ആസ്വദിക്കാനുമുള്ള മികച്ച മാർഗമാണിത്!
കടൽ തീരത്ത് കളിക്കാം, വിശ്രമിക്കാം.
കുടുംബങ്ങൾക്ക് ശാന്തമായ കടൽ ആസ്വദിക്കാനും ഈ മനോഹരമായ ബീച്ചുകളിൽ കളികളിൽ ഏർപ്പെടാനും അവസരമുണ്ട്. ഈ രസകരമായ സ്ഥലം കുട്ടികൾക്ക് ബീച്ച് യാത്രകൾ കൂടുതൽ ആവേശകരമാക്കുന്നു.
ഖത്തറിന് ചുറ്റുമുള്ള ജല ആകർഷണങ്ങൾ
ഖത്തറിലെ ചില കളിസ്ഥലങ്ങളും പാർക്കുകളും അക്വാട്ടിക് വിഭാഗങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലാണ്. കുട്ടികൾക്കായി പ്രത്യേകം ആക്ടിവിറ്റികളും ഒരുക്കിയിരിക്കുന്നു.
പഴയ ദോഹ തുറമുഖത്തെ സിറ്റി ഗാലറി
ഒരു വലിയ അക്വേറിയവും കാഴ്ചകളും പ്രദർശിപ്പിക്കുന്ന ഒരു പൊതു ഇടമാണിത്. ഗ്രാൻഡ് ക്രൂയിസ് ടെർമിനലിന് സമീപം സ്ഥിതി ചെയ്യുന്ന ഇത് ക്രൂയിസ് യാത്രക്കാർക്കായി ഒരു അക്വേറിയം ടണൽ അവതരിപ്പിക്കുന്നു. വിവിധ മത്സ്യങ്ങളും സമുദ്രജീവികളും നീന്തുന്ന ഒരു വലിയ അക്വേറിയമാണ് പ്രധാന ആകർഷണം.
നാഷണൽ മ്യൂസിയത്തിലെ അത്ഭുതങ്ങളുടെ ഗുഹകൾ
ഈ മനുഷ്യ നിർമ്മിത ഗുഹകളിൽ ചീങ്കണ്ണികൾ, വവ്വാലുകൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ പ്രദർശിപ്പിക്കുന്നു. സ്‌പീക്കറുകളിലൂടെ പ്ലേ ചെയ്യുന്ന ശബ്‌ദങ്ങൾ കുട്ടികൾക്ക് ഒരു യഥാർത്ഥ ഗുഹാ അനുഭവം സൃഷ്‌ടിക്കുന്നു. അവർക്ക് ഷാഡോ പ്രൊജക്ഷനിലൂടെ ഗുഹയിൽ വസിക്കുന്ന മൃഗങ്ങളെക്കുറിച്ച് പഠിക്കാനും കഴിയും.
അൽ തുരായ പ്ലാനറ്റോറിയം
ബഹിരാകാശ പേടകത്തിൻ്റെ പകർപ്പുകൾ കാണാനും യഥാർത്ഥ നാസ ബഹിരാകാശ സ്യൂട്ടുകൾ ഉപയോഗിച്ച് ഫോട്ടോയെടുക്കാനും കഴിയുന്ന മ്യൂസിയം. കുട്ടികൾക്ക് ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, അന്തരീക്ഷം, കാലാവസ്ഥ, സമുദ്രങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കാനുള്ള അവസരമുണ്ട്.
ഖത്തർ നാഷണൽ ലൈബ്രറിയിലെ ഇൻ്ററാക്ടീവ് ലേണിംഗിൽ
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ലൈബ്രറികളിൽ ഒന്നാണ് ഖത്തർ നാഷണൽ ലൈബ്രറി. 100-ലധികം പുസ്‌തകങ്ങൾ, ഓൺലൈൻ റിസോഴ്‌സുകൾ, സെൻസറി റൂം, എന്നിവയെല്ലാം ഉള്ള ഇവിടെ ചെറുപ്പക്കാർക്കും കുട്ടികൾക്കുമായി പ്രചോദനാത്മകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.